ഇന്ത്യ കളി ബഹിഷ്കരിക്കട്ടെ എന്ന് പ്രാർഥിക്കാം, അതല്ലാതെ തോൽവിയിൽനിന്ന് രക്ഷപ്പെടാൻ വഴി കാണുന്നില്ല: തുറന്നടിച്ച് പാക്ക് മുൻ താരം
ഇസ്‍ലാമാബാദ്∙ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ വഴങ്ങിയ കൂറ്റൻ തോൽവിക്കു പിന്നാലെ, പാക്കിസ്ഥാൻ ടീമിനെതിരെ രൂക്ഷ വിമർശനമുയർത്തി മുൻ താരങ്ങൾ. ബാറ്റിങ്ങിന് അനുകൂലമായ ഹോംഗ്രൗണ്ടിലെ പിച്ച് പോകുന്നിടത്തെല്ലാം കൊണ്ടുപോകാനാകില്ലെന്ന പരിഹാസവുമായി മുൻ താരം ശുഐബ് അക്തർ രൂക്ഷ വിമർശനം ഉയർത്തി. ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽനിന്ന് ഇന്ത്യ പിൻമാറണമേ എന്നാണ് പ്രാർഥിക്കുന്നതെന്നും, നാണക്കേട് ഒഴിവാക്കാൻ വേറെ വഴിയൊന്നും കാണുന്നില്ലെന്നും മുൻ താരം ബാസിത് അലിയും പരിഹസിച്ചു
ഇപ്പോഴത്തെ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനെതിരെ പോലും ടീം ജയിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്ന് അവതാരകൻ ചൂണ്ടിക്കാട്ടിയപ്പോൾ, അതിനെ ശരിവയ്ക്കുന്നതായിരുന്നു ബാസിത് അലിയുടെ മറുപടി. ‘‘നമ്മൾ അഫ്ഗാനിസ്ഥാനോട് തോറ്റാലും ഇവിടെയുള്ളവർ അത് കാര്യമായിട്ടെടുക്കില്ല. പക്ഷേ, ഇന്ത്യയോട് തോറ്റാൽ ആരാധകർക്ക് വട്ടായിപ്പോകും’ – ബാസിത് അലി ചൂണ്ടിക്കാട്ടി.
