സൂപ്പർ ലീഗ് കേരള; തിരുവനന്തപുരത്തെ വീഴ്ത്തി കണ്ണൂർ

തിരുവനന്തപുരം: പരുക്കൻ അടവുകളില്ലാത്ത ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യം കണ്ട സൂപ്പർ ലീഗ് കേരള സീസൺ രണ്ടിലെ മൂന്നാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിക്ക് ജയം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ തിരുവനന്തപുരം കൊമ്പൻസിനെയാണ് കണ്ണൂർ (3-2) തോൽപ്പിച്ചത്. ഷിജിൻ ടി, സെനഗൽ താരം അബ്ദു കരീം സാമ്പ് എന്നിവരുടെ ഗോളുകളും ഫെലിപ്പ് അൽവീസിന്റെ സെൽഫ് ഗോളുമാണ് കണ്ണൂരിന് വിജയം സമ്മാനിച്ചത്. ഓട്ടിമാർ ബിസ്‌പൊ, വിഘ്‌നേഷ് എന്നിവർ ആതിഥേയരുടെ ഗോളുകൾ നേടി.

Read More

ഇന്ത്യ കളി ബഹിഷ്കരിക്കട്ടെ എന്ന് പ്രാർഥിക്കാം, അതല്ലാതെ തോൽവിയിൽനിന്ന് രക്ഷപ്പെടാൻ വഴി കാണുന്നില്ല: തുറന്നടിച്ച് പാക്ക് മുൻ താരം

ഇസ്‍ലാമാബാദ്∙ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ വഴങ്ങിയ കൂറ്റൻ തോൽവിക്കു പിന്നാലെ, പാക്കിസ്ഥാൻ ടീമിനെതിരെ രൂക്ഷ വിമർശനമുയർത്തി മുൻ താരങ്ങൾ. ബാറ്റിങ്ങിന് അനുകൂലമായ ഹോംഗ്രൗണ്ടിലെ പിച്ച് പോകുന്നിടത്തെല്ലാം കൊണ്ടുപോകാനാകില്ലെന്ന പരിഹാസവുമായി മുൻ താരം ശുഐബ് അക്തർ രൂക്ഷ വിമർശനം ഉയർത്തി. ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽനിന്ന് ഇന്ത്യ‍ പിൻമാറണമേ എന്നാണ് പ്രാർഥിക്കുന്നതെന്നും, നാണക്കേട് ഒഴിവാക്കാൻ വേറെ വഴിയൊന്നും കാണുന്നില്ലെന്നും മുൻ താരം ബാസിത് അലിയും പരിഹസിച്ചു ഇപ്പോഴത്തെ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനെതിരെ പോലും ടീം ജയിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്ന്…

Read More