ഇവിഎം ‘കളറാകും’; തിരഞ്ഞെടുപ്പിലും വോട്ടെണ്ണലിലും പരിഷ്‌കാരങ്ങളുമായി കമ്മിഷന്‍, ബിഹാറില്‍ ആദ്യം നടപ്പാക്കും
പട്‌ന: തിരഞ്ഞെടുപ്പ് നടപടികളില്‍ 17 പുതിയ പരിഷ്‌കാരങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചത്. ഭാവിയില്‍ രാജ്യവ്യാപകമായി നടപ്പാക്കാനുള്ളതാണ് ഈ പദ്ധതിയെന്നും കമ്മിഷന്‍ അറിയിച്ചു.
