മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു

ഒരു മന്ത്രിസഭയുടെ ഏറ്റവും വലിയ ഉത്തരവാദിത്തം എന്ന് പറയുന്നത് ഐകണ്ഠേനയുള്ള  തീരുമാനമെടുക്കലാണ്. അത് കേരള മന്ത്രിസഭയിൽ നഷ്ടപ്പെട്ടിരിക്കുന്നു. രണ്ട് ആഴ്ച മുന്നേ അറിഞ്ഞിരുന്ന PMC പദ്ധതിയിൽ ഒപ്പുവയ്ക്കാനുള്ള തീരുമാനമെടുക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും അറിഞ്ഞിരുന്നു. അതുകഴിഞ്ഞ് വന്ന മന്ത്രിസഭായോഗത്തിൽ ഈ കാര്യം  CPI മന്ത്രിമാരോട് CPM മറച്ചുവെച്ചു. മന്ത്രിസഭയിൽ ഇക്കാര്യം എതിർത്ത  CPI യെ മുന്നണി മര്യാദ ലംഘിച്ചുവെന്ന് സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞപ്പോൾ അതിന്റെ അരം അഗാധമാണ്. മന്ത്രിസഭയിൽ തുറന്ന് ചർച്ച ചെയ്യാതെ തന്ത്രപരമായ ഒരു നീക്കം നടത്തി ശിവൻകുട്ടിയും പിണറായിയും കൂടി കേരള വിദ്യാഭ്യാസ മേഖലയെ കേന്ദ്രത്തിന് ഒറ്റുകൊടുത്തു. നാല് കാശിനുവേണ്ടി RSS ന്റെ ഫാസിസ്റ്റ് അജണ്ട പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കുവാൻ മാത്രമേ ഇത് ഉപകരിക്കും. സുപ്രീം കോടതിയിൽ പോകുവാൻ അവസരം ഉണ്ടായിട്ടും അത് നഷ്ടപ്പെടുത്തി തിടുക്കപ്പെട്ട ഒപ്പിട്ടത് ബിജെപിയും പിണറായി വിജയനും തമ്മിലുള്ള അന്തർധാര തന്നെയാണ്. മൂന്നാം വട്ടവും മുഖ്യമന്ത്രി ആകുവാനുള്ള മോഹം പിണറായിയെ പാനകൊതിയാനും അഹങ്കാരിയും ആക്കി മാറ്റിയിരിക്കുന്നു. പിണറായിയുടെ ഈ തന്ത്രം കേരള ജനത മനസ്സിലാക്കണം. വരും നാളുകളിൽ തിരഞ്ഞെടുപ്പ് വേളകളിൽ ഈ കാര്യം മനസ്സിലുണ്ടാവണം

RJP

Leave a Reply

Your email address will not be published. Required fields are marked *