തെരുവുനായ ശല്യം ഇങ്ങനെ ഇല്ലാതാക്കാം

തെരുവ് നായ്ക്കളെ കൊണ്ട് എന്നും വഴിയോര  യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും വലിയ ശല്യമാണ് വാർത്തയില്ലാത്തപ്പോൾ മനോരമ ഉൾപ്പെടെയുള്ള ചില പത്രക്കാർക്കും ചില ചാനലുകാർക്കും ആ ദിവസം മുഴുവൻ തെരുവുനായ ആഘോഷമായിരിക്കും ശാശ്വതമായി ഇത് പരിഹരിക്കേണ്ടത് ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യാം: തെരുവോരങ്ങളിലുള്ള നായ്ക്കളെ കണ്ടെത്തി മയക്കു വെടിവെച്ച് കൂട്ടിലാക്കി നല്ല ഭക്ഷണവും കൊടുത്ത് വളർത്തിയെടുത്താൽ നാടിനും സമൂഹത്തിനും നാട്ടുകാർക്കും നല്ലതായിരിക്കും തെരുവ് നായകളുടെ സംരക്ഷണം കുടുംബശ്രീ പോലുള്ള യൂണിറ്റുകളെ ഏൽപ്പിച്ചാൽ അവർ ഭക്ഷണവും വെള്ളവും നൽകി അതിനെ സംരക്ഷിക്കും അതിന് ആവശ്യമായ ഫണ്ട് അവർക്ക് യഥാസമയം നൽകിയാൽ നായകളുടെ സംരക്ഷണം അവർ കൃത്യമായി നിർവഹിക്കും ഓരോ കവലകളിലും തെരുവുരങ്ങളിലും ഈ കൂടും കൂട്ടിനുള്ളിലെ നായകളും ആകർഷകമായ കാഴ്ചയായിരിക്കും

ആദിത്യപുരത്ത് ഒരു നായയുണ്ടായിരുന്നു പേര് ചിക്കു. 15 വയസ്സായ ചിക്കു ആദിത്യപുരം നിവാസികൾക്ക് ഒരു കൂട്ടുകാരൻ ആയിരുന്നു ഒരു കാവലാലായിരുന്നു അവസാനം അവൻ ദാരുണമായി ഒരു വാഹനത്തിന് അടിയിൽ പെട്ട് മരണമടഞ്ഞപ്പോൾ ആദിത്യപുരം മുഴുവൻ തേങ്ങി കരഞ്ഞു ആദിത്യപുരം പൗരാവലി ചിക്കുവിന്റെ ഫ്ലക്സ്  ആദിത്യപുരത്ത് സ്ഥാപിച്ചു. അതിൽ ഇങ്ങനെ എഴുതപ്പെട്ടിരുന്നു: ആദിത്യപുരത്തിന്റെ കാവൽ ഭടന് വിട

തെരുവ് നായകൾ അക്രമികൾ ആവുന്നതിന്റെ പ്രധാനകാരണം അവയുടെ വിശപ്പ് തന്നെയാണ് ഭക്ഷണം കിട്ടാതെ അലയുന്ന നായ്ക്കൾ ആണ് മറ്റുള്ളവരെ ഉപദ്രവിക്കുന്നത് അങ്ങനെയുള്ള നായ്ക്കളെ കൂട്ടിലാക്കി അവയ്ക്ക് ആവശ്യമായ ഭക്ഷണം നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് നായ്ക്കളെ ഭയമില്ലാതെ നമ്മുടെ കുട്ടികളെ സമൂഹത്തിലേക്ക് ഇറക്കിവിടാൻ നമുക്ക് സാധിക്കണം വഴിയോര യാത്രക്കാർക്കും വയോധികൾക്കും ഇത് ഒരു അനുഗ്രഹമായിരിക്കും നായ്ക്കൾ നാടിന്റെ സമ്പത്ത് തന്നെയാണ് ആനയും പുലിയെയും കടുവയും പെരുമ്പാമ്പിനെയും കൂട്ടിൽ ആക്കാമെങ്കിൽ എന്തുകൊണ്ട് നായകളെയും കൂട്ടിലാക്കി കൂടെ? ഇത് സർക്കാരിന്റെ കടമയും  ഉത്തരവാദിത്തമാണ്.

 

By RJP

Leave a Reply

Your email address will not be published. Required fields are marked *