ഇവിഎം ‘കളറാകും’; തിരഞ്ഞെടുപ്പിലും വോട്ടെണ്ണലിലും പരിഷ്‌കാരങ്ങളുമായി കമ്മിഷന്‍, ബിഹാറില്‍ ആദ്യം നടപ്പാക്കും

പട്‌ന: തിരഞ്ഞെടുപ്പ് നടപടികളില്‍ 17 പുതിയ പരിഷ്‌കാരങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചത്. ഭാവിയില്‍ രാജ്യവ്യാപകമായി നടപ്പാക്കാനുള്ളതാണ് ഈ പദ്ധതിയെന്നും കമ്മിഷന്‍ അറിയിച്ചു.

Read More

‘ഖത്തറിനെ ധൈര്യമുണ്ടെങ്കിൽ തൊട്ടുനോക്ക്; കാണിച്ചു തരാം’, മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്, ഉത്തരവിൽ ഒപ്പിട്ടു.

വാഷിങ്ടൻ∙ ഏതെങ്കിലും രാജ്യം  ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ ഉറപ്പാക്കുമെന്ന് യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപ്  ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടതെന്നതാണ് ശ്രദ്ധേയം. ഖത്തറിനെതിരായ ആക്രമണം യുഎസിന് ഭീഷണിയാണെന്നും ഖത്തറിന്റെ പരമാധികാരത്തിനോ അടിസ്ഥാന സൗകര്യങ്ങൾക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും ഭീഷണിയായി കണക്കാക്കുമെന്നും എക്സിക്യൂട്ടീവ് ഉത്തരവിൽ…

Read More

റിനി സിപിഎം വേദിയില്‍; പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് കെ.ജെ.ഷൈന്‍, സൈബറാക്രമണ ഭയമുണ്ടെന്ന് റിനി

പറവൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജ് സിപിഎം വേദിയില്‍. സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും പറവൂരില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് റിനി പങ്കെടുത്തത്.

Read More

മിഗ് 21 ഇനിയില്ല, അവസാന പറക്കൽ നാളെ; അനന്തമായ ആ ഓർമ്മകളിലേക്ക് പറന്ന് വൈമാനികൻ

മുംബൈ: ഇന്ത്യയുടെ നീലാകാശത്തുനിന്ന് നാളെ ഒരു റഷ്യൻ സുന്ദരി അപ്രത്യക്ഷമാകുംഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ അറുപത് വർഷം നീണ്ട ആ യാത്രയ്ക്ക് നാളെ(വെള്ളിയാഴ്ച്ച) പരിസമാപ്തി.റഷ്യൻ നിർമ്മിത പോർവിമാനമായ മിഗ് 21-ന്റെ അവസാനയാത്ര നാളെ. മുൻ സോവിയറ്റ് യൂണിയനിലെ മികോയൻ-ഗുരേവിച്ച് ഡിസൈൻ ബ്യൂറോയാണ് മികോയൻ- ഗുരേവിച്ച് മിഗ്-21 സൂപ്പർസോണിക് ജെറ്റ് ഫൈറ്റർ എന്ന ഇന്റർസെപ്റ്റർ വിമാനം രൂപകൽപ്പന ചെയ്തത്. 1963-ൽ ഇന്ത്യൻ വ്യോമസേനയിൽ ആദ്യമായി ഉൾപ്പെടുത്തി. കാലക്രമേണ, സേനയുടെ പോരാട്ടവീര്യം വർദ്ധിപ്പിക്കാൻ 870-ലധികം മിഗ്-21 വിമാനങ്ങൾ വ്യോമസേന വാങ്ങി.

Read More

വയനാട് ഡിസ്ട്രിക്ട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് N D Appachan രാജി വച്ചു.

കൽപറ്റ.ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ രാജിവച്ചു. കെപിസിസി നിർദ്ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. രാജി കെപിസിസി പ്രസിഡന്റ് .വയനാട്ടിൽ രണ്ടു വിഭാഗമായി കോൺഗ്രസ് പ്രവർത്തകർ കൊമ്പുകോർക്കുന്നതു സംബന്ധിച്ച് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് സംസ്ഥാന കോൺഗ്രസ് നേതൃത്വം നേരത്തെ താക്കീത് നൽകിയിരുന്നു. എൻ.ഡി.അപ്പച്ചന്റെ കീഴിലുള്ള ഔദ്യോഗിക വിഭാഗത്തിന്റെ ചില നടപടികൾക്കെതിരെ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ പക്ഷത്തിലുള്ള നേതാക്കൾ രംഗത്തുവന്നത് വയനാട്ടിൽ കോൺഗ്രസിന് സംഘടനാ തലത്തിൽ ക്ഷീണമുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഡിസിസി പുനഃസംഘടനയ്ക്കു മുന്നോടിയായി തന്നെ വയനാട് ഡിസിസി പ്രസിഡന്റിന് രാജി വയ്ക്കേണ്ടി വരുന്ന…

Read More

എം. വി. രാഘവൻ – ജീവിതവും രാഷ്ട്രീയവും

എം. വി. രാഘവൻ – ജീവിതവും രാഷ്ട്രീയവും ജനനം: 1933 മേയ് 5-ന് കണ്ണൂരിലെ മുദപ്പിൽങ്ങാട്.മരണം: 2014 നവംബർ 9-ന്. പ്രാരംഭജീവിതം ചെറുപ്പം മുതൽ തന്നെ തൊഴിലാളി പ്രസ്ഥാനങ്ങളോട് അടുപ്പം പുലർത്തി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വിദ്യാർത്ഥിയായിരിക്കേ ചേർന്നു. ശക്തമായ പ്രസംഗശൈലിയും സംഘാടക കഴിവും കാരണം ശ്രദ്ധേയനായി. രാഷ്ട്രീയജീവിതം ആദ്യം സിപിഐ(എം) നേതാവായിരുന്നു. 1980-കളിൽ, സിപിഐ(എം)-ന്റെ കൂട്ടുകക്ഷി നയങ്ങളിൽ അഭിപ്രായവ്യത്യാസം വന്നതിനെ തുടർന്ന്, പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. തുടർന്ന് 1986-ൽ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (CMP) രൂപീകരിച്ചു….

Read More

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേഗദതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി പ്രത്യേക മന്ത്രിസഭാ യോഗം ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തിൽ വെടിവച്ചുകൊല്ലാൻ വരെ അനുമതി നൽകുന്ന തരത്തിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്

Read More

ആണവായുധം കാട്ടി ഇന്ത്യയെ വിരട്ടേണ്ട; ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ട, ഇന്ത്യ ലോകവിപണിയെ ഭരിക്കണം

ന്യൂഡൽഹി ∙ രാജ്യത്തെ 140 കോടി ജനങ്ങൾക്കും അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിനു മനുഷ്യരുടെ സ്വപ്ന സാക്ഷാത്ക്കാരമാണ്

Read More

ആലപ്പുഴയിൽ മദ്യലഹരിയിൽ മകൻ മാതാപിതാക്കളെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട പ്രതിയെ ബാറിൽ നിന്ന് അറസ്റ്റ് ചെയ്തു

ആലപ്പുഴ ∙ ആലപ്പുഴ കൊമ്മാടി പാലത്തിനു സമീപം മാതാപിതാക്കളെ മകൻ,കുത്തിക്കൊന്നു. പനവേലി പുരയിടം വീട്ടിൽ‌ തങ്കരാജൻ (70), ആഗ്നസ് (65) എന്നിവരാണ് മകൻ ബാബുവിന്റെ (47) കുത്തേറ്റ് മരിച്ചത്. കുടുംബ വഴക്കായിരുന്നു കൊലപാതകത്തിനു കാരണം. ബാബു മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം.

Read More

ഇന്ത്യ കളി ബഹിഷ്കരിക്കട്ടെ എന്ന് പ്രാർഥിക്കാം, അതല്ലാതെ തോൽവിയിൽനിന്ന് രക്ഷപ്പെടാൻ വഴി കാണുന്നില്ല: തുറന്നടിച്ച് പാക്ക് മുൻ താരം

ഇസ്‍ലാമാബാദ്∙ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ വഴങ്ങിയ കൂറ്റൻ തോൽവിക്കു പിന്നാലെ, പാക്കിസ്ഥാൻ ടീമിനെതിരെ രൂക്ഷ വിമർശനമുയർത്തി മുൻ താരങ്ങൾ. ബാറ്റിങ്ങിന് അനുകൂലമായ ഹോംഗ്രൗണ്ടിലെ പിച്ച് പോകുന്നിടത്തെല്ലാം കൊണ്ടുപോകാനാകില്ലെന്ന പരിഹാസവുമായി മുൻ താരം ശുഐബ് അക്തർ രൂക്ഷ വിമർശനം ഉയർത്തി. ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽനിന്ന് ഇന്ത്യ‍ പിൻമാറണമേ എന്നാണ് പ്രാർഥിക്കുന്നതെന്നും, നാണക്കേട് ഒഴിവാക്കാൻ വേറെ വഴിയൊന്നും കാണുന്നില്ലെന്നും മുൻ താരം ബാസിത് അലിയും പരിഹസിച്ചു ഇപ്പോഴത്തെ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനെതിരെ പോലും ടീം ജയിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്ന്…

Read More